കോഴിക്കോട്: നഗരത്തിൽ വിദ്യാർത്ഥികളെ കരിയര്‍മാരാക്കി കഞ്ചാവ് ലോബി വ്യാപകമാകുന്നു. കോഴിക്കോട് നന്മണ്ടയില്‍ നിന്ന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത് പതിനേഴുകാരനെ. ആരും സംശയിക്കില്ല എന്ന തോന്നലും, വിദ്യാർത്ഥികളുടെ പണം കണ്ടെത്താനുള്ള മനോഭാവവുമെല്ലാം കഞ്ചാവ് ലോബികൾ കൃത്യമായി ഉപയോഗിക്കുന്നു. നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലങ്ങളിലായി കഞ്ചാവ് ലോബി വ്യാപകമായി പിടിമുറുക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
Also Read:സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ : നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്‌ഡൗണിന് സമാനം
ലോക്ഡൗൺ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ വ്യാപാരികളെല്ലാം നേരത്തെ കട അടക്കുന്നതിനാല്‍ വിജനമായ അങ്ങാടികളിൽ വച്ച് തന്നെയാണ് കഞ്ചാവിന്റെ വിപണനം ഏറ്റവുമധികം നടക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞ് വെളിയിലിറങ്ങുന്ന വിദ്യാർത്ഥികളെയാണ് മാഫിയസംഘം വലവീശിപ്പിടിക്കുന്നത്. . ആരെയും ഭയക്കാതെ ബൈക്കില്‍ എത്തി വിദ്യാർത്ഥികൾക്ക് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഏല്‍പിച്ചുമടങ്ങുന്നു.
ബുധനാഴ്ച കാക്കൂരിലും നന്മണ്ടയിലുമായി ചേളന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി. വേണുവും സംഘവും നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനകവാടത്തിനരികില്‍ വെച്ച് 50 ഗ്രാം കഞ്ചാവുമായി 17കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. നന്മണ്ട ഹൈസ്കൂള്‍ ഗ്രൗണ്ട്, കൊല്ലങ്കണ്ടിതാഴം തോട്, പന്ത്രണ്ടാം മൈല്‍ വളവ് ബസ് കാത്തിരിപ്പുകേന്ദ്രം, തിരുമാലക്കണ്ടി പാലം, കൂളിപ്പൊയില്‍ പൊക്കിടത്തില്‍ റോഡ് ജങ്ഷന്, ആള്‍താമസമില്ലാത്ത വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം.
Post Your Comments