മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1640 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 2,30,219 ആയി. 2,467 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2,07,795 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ച 164 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 345 പേര് ഉള്‍പ്പെടെ 1060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
Post Your Comments