വാളയാർ; ചരക്കുലോറിയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 761 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണം സംസ്ഥാന എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊച്ചി ഓഫീസിലെ അസി. എക്സൈസ് കമ്മിഷണർ അഗസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനാണ് അന്വേഷണച്ചുമതല. പാലക്കാട്ടെ പ്രത്യേക അന്വേഷണസംഘം ഫയലുകൾ കഴിഞ്ഞ ദിവസം ഇവർക്കു കൈമാറി. റിമാൻഡിലുള്ള പ്രതികളെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി കോടതിയിൽ എക്സൈസ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.
ലോക്ഡൗണിനു ശേഷമാകും ഇതു പരിഗണിക്കുന്നത്. പ്രതികൾക്കു രാജ്യാന്തര ലഹരി കടത്തു ബന്ധം ഉൾപ്പെടെ സംശയിക്കുന്നുണ്ടെന്നും പ്രതികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമാകും തുടരന്വേഷണം നടത്തുകയെന്നും അസി. കമ്മിഷണർ അറിയിച്ചു. ഏപ്രിൽ 22നു രാത്രിയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിൽ 100 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്. ഡ്രൈവർ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു.
Post Your Comments