Latest NewsKeralaIndiaNews

യഥാർത്ഥ കൃഷിക്കാരുടെ രക്ഷകനായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം: സന്തോഷ് പണ്ഡിറ്റ്

ഇപ്പോഴത്തെ കാർഷിക നിയമ പ്രകാരം വിളകൾ തങ്ങൾക്കു ഇഷ്ടമുള്ളവർക്ക് വിൽക്കാം

കൊച്ചി : കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നയത്തിനെതിരെ മാസങ്ങളായി ഡൽഹിയിലെ കർഷകർ സമരം നടത്തുകയാണ്. കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരം യഥാർത്ഥത്തിൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെയാണെന്നുള്ള വിമർശനം ശക്തമായി ഉയരുന്നുണ്ട്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നയത്തിന്റെ ഗുണങ്ങൾ എടുത്തുകാട്ടുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഇടനിലക്കാരാണ് ഈ കാർഷിക നയത്തിനെതിരെ രംഗത്ത് നിൽക്കുന്നതെന്നും യഥാർത്ഥ കൃഷിക്കാരുടെ രക്ഷകനായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമമെന്നും സമൂഹമാധ്യമത്തിൽ സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.

read also: മറുപടിയ്ക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്നു: സർക്കാരിന് സ്പീക്കറുടെ റൂളിംഗ്: വകുപ്പ് തല അന്വേഷണം നടത്തും

കുറിപ്പ് പൂർണ്ണ രൂപം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ഇപ്പോഴത്തെ കാർഷിക നിയമ പ്രകാരം വിളകൾ തങ്ങൾക്കു ഇഷ്ടമുള്ളവർക്ക് വിൽക്കാം (ഇടനിലക്കാരായ ബ്രോക്കര്മാരെ ഒഴിവാക്കി), പുതിയ കാർഷിക നിയമം വന്നതോടെ പഞ്ചാബിലും , മധ്യ പ്രദേശും അടക്കം എല്ലാ സംസ്ഥാനത്തും കൃഷി വൻ തോതിൽ വർധിച്ചതായി വാർത്ത.

പഞ്ചാബിലെ ഗോതമ്പ് പാടങ്ങളിൽ നിന്നും ഈ വര്ഷം ചരിത്രത്തിലെ റെക്കോഡ് ഗോതമ്പ് ഉൽപാദനം 132.08 ലക്ഷം മെട്രിക്ക് ടൺ ഗോതമ്പ് (മുൻവർഷത്തെക്കാൾ 2 ലക്ഷം ടൺ അധികമാണ്) ഉണ്ടായതായി വാർത്ത വന്നു . മദ്യ പ്രദേശിലെ ഗോതമ്പു ഉത്പാദനം ഏവരെയും ഞെട്ടിച്ചു കൊണ്ട് റെക്കോർഡിൽ എത്തി. കോവിഡിന്റെ ദുരിത കാലത്ത് പോലും

പഞ്ചാബിൽ 35 ലക്ഷം ഹെക്ടറിൽ കൃഷി ചെയ്ത കൃഷിക്കാരെ നെഞ്ചോട് ചേർത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു. ചോര നീരാക്കി കഷ്ടപ്പെട്ട കൃഷിക്കാരുടെ എക്കൗണ്ടിലേക്ക്, പുതിയ കാർഷിക നിയമ പ്രകാരം FCI നേരിട്ട് പണം നൽകിയാണ് കർഷർക്ക് കൃഷിയിൽ ഇത്രയും ആവേശം നൽകിയത് . മറ്റു എല്ലാ സംസ്ഥാനങ്ങളിലും ഇതോടെ കർഷകരുടെയും , വിളകളും വൻതോതിൽ വർധിക്കുകയും കർഷകർക്ക്‌ വലിയ വരുമാനം ലഭിച്ചു എന്നാണു റിപ്പോർട്ട്
പുതിയ നിയമത്തിലൂടെ ഇടനിലക്കാരന്റെ വേഷത്തിൽ വരുന്ന ഒരു “ബൂർഷ്വാസിക്കും” കൃഷിക്കാരെ ചൂഷണം ചെയ്യാനാകുന്നില്ല . ഇരുപത്തിമൂവായിരം കോടി രൂപയാണ്
നേരിട്ട് കൃഷിക്കാരുടെ പോക്കറ്റിലേക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസങ്ങളിൽ മാത്രം നൽകിയത് . ഇടനിലക്കാർക്കു ഒരു നയാപൈസ കിട്ടിയില്ല എന്നർത്ഥം .

വരുമാനം ഇരട്ടിയിൽ അധികം വർധിച്ചതോടെ , യഥാർത്ഥ കൃഷിക്കാരുടെ രക്ഷകനായി മാറുകയായിരുന്നു പുതിയ കാർഷിക നിയമം .

(വാൽകഷ്ണം .. ഇന്ത്യയിലെ മൊത്തം കർഷകർ ഇപ്പോഴും അമ്പലൻഡ് ചെയ്യുന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ , നമ്മുക്ക് ആവശ്യമായ അരിയും , ഗോതമ്പും , പച്ചക്കറികളും ഇന്നുവരെ യാതൊരു കുറവും ഇല്ലാതെ എങ്ങനെ ആര് ഉണ്ടാക്കുന്നു എന്ന് മാത്രം ചിന്തിക്കുവാൻ അപേക്ഷാ ..)

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

ഈ വാർത്തയിൽ വിശ്വാസം ഇല്ലാത്തവർക്ക് .. news link ..From Indian Express, Economic Times etc .. (കേരളത്തിലെ മാധ്യമങ്ങളിൽ ഭൂരിഭാഗവും ഇതൊന്നും പല തിരക്കിനും ഇടയിൽ ഇതൊന്നും അറിയുവാൻ സാധ്യത ഇല്ല ..)

shortlink

Related Articles

Post Your Comments

Related Articles


Back to top button