തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഉത്തരം ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിംഗ്. മദ്രസ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ ഉത്തരം നൽകുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ മറുപടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലാണ് നടപടി. വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടൽ ഉണ്ടായെന്നും സ്പീക്കർ വ്യക്തമാക്കി.
മഞ്ഞളാംകുഴി എംഎൽഎയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. ചോദ്യോത്തര വേളയിൽ മന്ത്രി നൽകേണ്ട ഉത്തരം ചോർന്നുവെന്നായിരുന്നു നോട്ടീസിലെ ആരോപണം. തുടർന്നാണ് സ്പീക്കർ സർക്കാരിന് റൂളിംഗ് നൽകിയത്. വകുപ്പുതലത്തിൽ നിന്ന് മന്ത്രിക്ക് എഴുതി നൽകേണ്ട വിവരണമാണ് ചോർന്നത്.
ഇത് നിയമസഭാ അംഗങ്ങളുടെ അവകാശ ലംഘനല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് സ്പീക്കർ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
Post Your Comments