Latest NewsNewsIndia

പണി തുടങ്ങാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘പേരി’നെ ചൊല്ലി പ്രക്ഷോഭം: പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍

വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

മുംബൈ: നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി പ്രക്ഷോഭം. ഇത് വരെയും പണി തുടങ്ങാത്ത വിമാനത്താവളത്തിന്റെ പേരിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത് ഇന്ന് നടന്ന പ്രക്ഷോഭ സമരത്തില്‍ സ്ത്രീകള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

27 ഗ്രാമങ്ങളിലെ സര്‍വകക്ഷി സംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തിൽ നവി മുംബൈയിലും കല്യാണിലും പ്രക്ഷോഭങ്ങള്‍ നടന്നു. വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

read also: ശനിയും ഞായറും നിയന്ത്രണങ്ങൾ കർശനം: ഹോട്ടലുകളിൽ ടേക്ക് എവേ സൗകര്യമില്ല

നവി മുംബൈ അന്താരാഷ്ട വിമാനത്താവളത്തിന് ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേരു നല്‍കണമെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button