ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. എന്നാല്‍ 3,000ത്തിന് താഴെയെത്തിയ പ്രതിദിന മരണസംഖ്യ 6000ത്തിന് മുകളിലേയ്ക്ക് ഉയരാന്‍ കാരണമുണ്ട്.
Also Read: യഥാർത്ഥ കൃഷിക്കാരുടെ രക്ഷകനായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം: സന്തോഷ് പണ്ഡിറ്റ്
യഥാര്‍ത്ഥത്തില്‍ ഒരു ദിവസത്തിനിടെ മരിച്ചവരുടെ കണക്കുകളല്ല പുറത്തുവന്നിരിക്കുന്നത്. പ്രതിദിന മരണങ്ങളോടൊപ്പം ബീഹാറില്‍ കണക്കില്‍ ഉള്‍പ്പെടുത്താതിരുന്ന കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 20 ദിവസത്തെ ഓഡിറ്റില്‍ നിന്നും 3,951 മരണങ്ങള്‍ കൂടിയാണ് ബീഹാറില്‍ രേഖപ്പെടുത്തിയത്. ഈ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രാജ്യത്തെ പുതിയ കോവിഡ് കണക്കുകള്‍ ഇന്ന് പുറത്തുവന്നത്.
അതേസമയം, രാജ്യത്ത് 94,052 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെയാണ് രോഗികള്‍. രാജ്യത്ത് കോവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 11,67,952 ആയി കുറഞ്ഞു. തുടര്‍ച്ചയായ പത്താം ദിവസവും ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 28-ാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാള്‍ കൂടുതലാണ്. 24 മണിക്കൂറിനിടെ 1,51,367 പേര്‍ രോഗ മുക്തരായി. രോഗമുക്തി നിരക്ക് 94.77 ശതമാനമായി ഉയരുകയും ചെയ്തു.
Post Your Comments