ന്യൂഡല്‍ഹി: അതിര്‍ത്തിയിലൂടെ മനുഷ്യക്കടത്ത് നടത്തിയ ആള്‍ പിടിയില്‍. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലാദേശ് പൗരനാണ് പിടിയിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഘോജദംഗ ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് ബിഎസ്എഫ് ഇയാളെ പിടികൂടിയത്.
ഹസന്‍ ഗാസി എന്നയാളാണ് ബിഎസ്എഫിന്റെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന വിവരം ലഭിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇയാള്‍ അനധികൃതമായി ഇന്ത്യയില്‍ കഴിയുകയായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ഹസന്‍ ഗാസി.
രണ്ട് മൊബൈല്‍ ഫോണുകള്‍, ഇന്ത്യന്‍ സിം കാര്‍ഡുകള്‍, അഞ്ച് ബംഗ്ലാദേശ് സിം കാര്‍ഡുകള്‍, നിരവധി വ്യാജ ആധാര്‍ കാര്‍ഡുകള്‍ എന്നിവ ഹസന്‍ ഗാസിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു. നിയമവിരുദ്ധമായാണ് ഇയാള്‍ രാജ്യത്തേയ്ക്ക് കടന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. അതിര്‍ത്തിയിലൂടെയുള്ള മനുഷ്യക്കടത്ത് തടയാനായി സുരക്ഷാ സേന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
Post Your Comments