മുംബൈ: ശിവസേന ബിജെപിയുമായി സഖ്യത്തിലാകുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ നീരീക്ഷകര്‍. ഇതിനു കാരണം പ്രധാനമന്ത്രിയെ കുറിച്ചുള്ള ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയാണ്. രാജ്യത്തെയും ബിജെപിയിലെയും ഏറ്റവും ഉന്നതനായ നേതാവ് നരേന്ദ്ര മോദിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് . കഴിഞ്ഞ ഏഴ് വര്‍ഷം ബിജെപി നേടിയ വിജയങ്ങള്‍ക്ക് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നത് മോദിയോടാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നു.
Read Also : ജെസ്‌ന കാണാമറയത്ത് തന്നെ , മതപഠന കേന്ദ്രത്തിലോ എന്നതിനെ കുറിച്ച് ഉത്തരം നല്‍കി സിബിഐ
മറാത്ത ക്വാട്ട വിഷയത്തില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
എന്നാല്‍ ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ‘കടുവയുമായി ആര്‍ക്കും ചങ്ങാത്തം കൂടാന്‍ കഴിയില്ല. ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും’ – എന്നായിരുന്നു റാവത്തിന്റെ പ്രതികരണം. വടക്കന്‍ മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്നതിനിടെയാണ് റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Post Your Comments