കണ്ണൂർ: ‘അഴിമതിയോട് അസഹിഷ്ണുത’ നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്‍റെ കരണത്തേറ്റ അടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനം മാഫിയക്കുവേണ്ടി സർക്കാർ ഉത്തരവിറക്കിയെന്ന റെക്കോഡും ഇടത് സർക്കാരിനാണെന്നും വി.മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചട്ടലംഘനം ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവില്ലാതെ ഇറങ്ങില്ലെന്നും, കർഷകരെ സഹായിക്കാനാണ് ഉത്തരവ് പുറത്തിറക്കിയതെങ്കിൽ പിന്നെ എന്തിനാണ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഒത്തശയോടെ നടന്ന വനം കൊള്ളയ്ക്കെതിരെ ശക്തമായ നടപടി കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുമെന്നും പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയാത്ത കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ള എന്നും അദ്ദേഹം പറയുന്നു.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
“അഴിമതിയോട് അസഹിഷ്ണുത” നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നത്. ഈ കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്‍റെ കരണത്തേറ്റ അടിയാണ്. വനം മാഫിയയ്ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കി എന്ന റെക്കോര്‍ഡും “അഴിമതിയോട് അസഹിഷ്ണുത”യുള്ള ഇടതുസര്‍ക്കാരിന് തന്നെ. ചട്ടലംഘനം ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവ് രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവില്ലാതെ ഇറങ്ങില്ലെന്ന് ഉറപ്പ്. കര്‍ഷകനെ സഹായിക്കാനാണത്രെ ഉത്തരവിറക്കിയത്.
പിന്നെ എന്തിനാണ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കണം. വയനാട്ടിലെ രാഷ്ട്രീയ ഉന്നതരുടെ എസ്റ്റേറ്റുകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയതിലും ദുരൂഹതയുണ്ട്. വയനാട്ടിലേത് മഞ്ഞുമലയുടെ അറ്റം മാത്രം. മൂന്നുമാസത്തേക്ക് ഇറക്കിയ ഉത്തരവിന്‍റെ മറവില്‍ കേരളത്തിലെങ്ങും വനംവെട്ടി വെളുപ്പിച്ചെന്ന് ഉറപ്പ്. ഈ വനംകൊള്ള വെറുതെ വിടില്ലന്നുറപ്പ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ശ്രീ.പ്രകാശ് ജാവഡേക്കർ ഉറപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുക തന്നെ ചെയ്യും. പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയാത്ത കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ള.
Post Your Comments