തിരുവനന്തപുരം : പിണറായി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. ബി.ജെ.പി നേതാക്കളുടെ മേൽ കള്ളക്കേസ് ചുമത്തി പിണറായി സർക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്.
10,000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടപ്പിക്കാനാണ് തീരുമാനം. തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പാർട്ടി നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിൻ്റെയും നീക്കങ്ങൾക്ക് എതിരെയാണ് പ്രതിഷേധം.
Read Also : കുവൈറ്റിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
സംസ്ഥാന സർക്കാരിന്റെ താല്പര്യ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നാണ് ബി.ജെ.പിയുടെ ആരോപണം. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും.
Post Your Comments