വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ താത്പ്പര്യമില്ലാത്തവരെ വാക്‌സിന്‍ എടുപ്പിക്കാന്‍ കഞ്ചാവ് സൗജന്യമായി നല്‍കി വാഷിംഗ്ടണ്‍ ഭരണകൂടം. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍ മാരിജുവാന ജോയിന്റുകള്‍ നല്‍കുമെന്നാണ് വാഷിംഗ്ടണ്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിനെടുത്തവര്‍ക്ക് സൗജന്യമായി മരിജുവാന ജോയിന്റിനായി ആവശ്യപ്പെടാം. അതേസമയം വാഷിംഗ്ടണ്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
Read Also : സൗജന്യമായി വാക്സിന്‍ നല്‍കാനുള്ള കേന്ദ്രതീരുമാനത്തിനു പിന്നില്‍ എസ്എഫ്ഐ : വി.ശിവദാസന്‍ എംപി
വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ലിക്വര്‍ ആന്റ് കനാബീസ് ബോര്‍ഡ് ഈ തീരുമാനം നിലവില്‍ വന്നതായി അറിയിച്ചു. മരിജുവാന സൗജന്യമായി നല്‍കാനുള്ള തീരുമാനം ജൂലായ് 12 വരെയാണ് നിലനില്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മരിജുവാന റീട്ടെയിലര്‍മാരെ ഇതിനായി ഉപയോഗപ്പെടുത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇവരിലൂടെ 21 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രീ റോള്‍ഡ് ജോയിന്റ് നല്‍കും. വാക്സിന്‍ നല്‍കിയെന്നുള്ള വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്കാണ് ഈ ജോയിന്റുകള്‍ സ്റ്റോറുകളില്‍ നിന്ന് ലഭിക്കുക.
അതേസമയം അധികം ഹാനികരമല്ലെന്ന കണ്ടെത്തലാണ് മരിജുവാന സൗജന്യമായി നല്‍കുന്നതിന് കാരണം.
Post Your Comments