നെന്മാറ: പത്ത് വർഷം മുൻപ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയാതായി റിപ്പോർട്ട് വന്നിരുന്നു. വീട്ടുകാരറിയാതെ യുവാവ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്തുവർഷമാണെന്ന റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് കേരളം. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ ആരും സംഭവമറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് വാർഡ് മെമ്പർ പുഷ്പാകരൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് കാര്യങ്ങൾ വിവരിച്ചു.
പത്തുവർഷങ്ങൾക്കു മുൻപാണ് സജിതയെ കാണാതാകുന്നത്. പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പതിയെ പതിയെ എല്ലാവരും സജിതയെ മറന്നു. സ്വന്തം മകൾ മരിച്ചുവെന്ന് വിശ്വസിക്കാനാകാതെ തൊട്ടടുത്ത വീട്ടിൽ കഴിയുന്ന സജിതയുടെ വീട്ടുകാരും മകൾ തൊട്ടരികിൽ ഉണ്ടെന്നുള്ളത് അറിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞ ദിവസമാണ് റഹ്‌മാൻ പിടിയിലായത്. ചോദ്യം ചെയ്യലിനൊടുവിൽ സജിതയെ കുറിച്ചും വ്യക്തമാക്കി. ഇതോടെ, പത്തുവർഷത്തെ സാഹസികത നിറഞ്ഞ പ്രണയകഥയാണ് പുറത്തുവന്നത്.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ റഹ്‌മാൻ അവളെ താലികെട്ടി ആരുമറിയാതെ സ്വന്തം വീട്ടിൽ കൊണ്ടുവന്നിരുന്നുവെന്ന് വാർഡ് മെമ്പർ പുഷ്പാകരൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. ഇലക്ട്രീഷ്യനായ റഹ്മാന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല വിവരമുണ്ടായിരുന്നു. തന്റെ കഴിവ് വെച്ച് യുവാവ് മുറിക്കകത്ത് ചില മാറ്റങ്ങളൊക്കെ വരുത്തി. ഒരു സ്വിച്ചിട്ടാൽ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പൽ ഘടിപ്പിച്ചു. രണ്ടു വയറുകൾ മുറിയ്ക്ക് പുറത്തേക്കിട്ടു. തൊട്ടാൽ ഷോക്കടിയ്ക്കുമെന്ന് പറഞ്ഞു. അറിയാതെ ഇതിൽ തൊട്ട ചിലർക്കൊക്കെ ഷോക്കടിയ്ക്കുകയും ചെയ്തു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേർത്തുപിടിപ്പിച്ചു. ആരും വാതിൽ തള്ളിത്തുറക്കാതിരിക്കാൻ വേണ്ടി ആയിരുന്നു ഇത്.
മാനസികവിഭ്രാന്തി ഉള്ളവനെ പോലെയായിരുന്നു റഹ്‌മാൻ പെരുമാറിയിരുന്നത്. സജിതയ കൂട്ടിക്കൊണ്ട് വന്നശേഷം ഒരിക്കൽ പോലും വീട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല. പ്ളേറ്റ് നിറയെ ആവശ്യമായതെടുത്ത് ജഗ്ഗ് നിറയെ ചായയും കൊണ്ട് മുറിയിൽ കയറി വാതിലടയ്ക്കും. സജിതയുമൊത്ത് ഒരുമിച്ചിരുന്ന് കഴിക്കാൻ വേണ്ടി ആയിരുന്നു ഇത്. എന്നും നേരത്തെ വീട്ടിലെത്തും. അധികം പുറത്തെങ്ങും കറക്കമില്ല. അധികസമയവും മുറിക്കകത്ത് തന്നെയാകും. ആരും ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല. മകന്റെ മാനസിക നില തെറ്റിയെന്ന് വീട്ടുകാർ കരുതി. ചില സമയങ്ങളിൽ റഹ്‌മാൻ അത് മുതലാക്കുകയും ചെയ്തു.
Also Read:‘ആർട്ടിക്കിൾ 370’ പുനഃസ്ഥാപിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ: ഫവാദ് ചൗധരിയുടെ പ്രഖ്യാപനം
ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വര്‍ഷങ്ങളാണ് ഒറ്റമുറിക്കുള്ളിൽ സജിതയും റഹ്‌മാനും ഭയത്തോടെ ജീവിച്ചു തീർത്തത്. ഇലക്‌ട്രീഷ്യനായ റഹ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. ഇതോടെയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്. വിത്തിനശേരിയില്‍ വാടക വീടെടുത്തു. ശേഷം സ്വന്തം വീട്ടിലെത്തി രാത്രിയിൽ സാജിതയെ ആരുമറിയാതെ വാടക വീട്ടിലെത്തിച്ചു. ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. പുതുജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാതെ വന്നപ്പോൾ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.
ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്മാനെ കണ്ടു. വിവരം പോലീസിനെ അറിയിച്ചു. ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ റഹമാനെ കസ്റ്റഡിയിൽ എടുത്ത്. ചോദ്യം ചെയ്ത തുടങ്ങിയപ്പോഴാണ് സാജിതയെ കുറിച്ച് തുറന്നു പറഞ്ഞത്. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനോപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് യുവതി പറഞ്ഞതോടെ കോടതി ഇവരെ വെറുതെ വിട്ടു.
(കടപ്പാട്: മനോരമ ന്യൂസ് ഡോട്ട് കോം)
Post Your Comments