തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനവുമായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 2024 ഓടെ കേരളത്തിൽ സമ്പൂർണ്ണ ജലലഭ്യത ഉറപ്പു വരുത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത ജലജീവന്‍ പദ്ധതി അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു.
‘ഗ്രാമീണ മേഖലയിലടക്കം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്. കേന്ദ്ര സർക്കാരിന്റെ ‘ജലജീവന്‍ പദ്ധതി’ അനുസരിച്ച് ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണും. നഗരമേഖലയില്‍ കിഫ്ബി പോലുള്ള വിവിധ പദ്ധതികള്‍ അനുസരിച്ചും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. തീരപ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും’ റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സംസ്ഥാനത്ത് വേനൽക്കാലമായാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വനമേഘലയായ വയനാട് ഇടുക്കി ജില്ലകളിൽ പോലും വരൾച്ചയുടെ തോത് വർധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി കവലകളിലും മറ്റും കാത്തു നിൽക്കുന്നത് പതിവാണ്. ഏറ്റവുമധികം മഴ ലഭിച്ച വർഷങ്ങളിലാണ് വരൾച്ചയുടെ തോത് അധികരിച്ചിരിക്കുന്നത്.
Post Your Comments