ന്യൂഡൽഹി : ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് കിടിലൻ ഓഫർ അവതരിപ്പിച്ച് ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ഓഫർ അനുസരിച്ച് വെറും എട്ട് രൂപയ്ക്ക് വരെ നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യാൻ സാധിച്ചേക്കും.
ജൂൺ 30 ന് രാത്രി 11.59 വരെയാണ് ഓഫർ ലഭ്യമാവുക. ക്യാഷ് ബാക്ക് ആയാകും പണം ലഭിക്കുക. പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ക്യാഷ് ബാക്കിനുള്ള അവസരമുള്ളത്.
Read Also : ഡി.എം.കെ. വക്താവിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഈ ഓഫർ ലഭ്യമാകുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ :
പേടിഎം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക. ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് എന്നീ ഓപ്ഷനുകൾ ഇതിൽ കാണാം. കൺസ്യൂമർ നമ്പർ ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യാം. ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ആദ്യം മുഴുവൻ പണം അടച്ച് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യണം. തുടർന്ന് ലഭിക്കുന്ന സ്ക്രാച്ച് കാർഡിൽ അറിയാം നിങ്ങൾക്ക് എത്ര രൂപ ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്നത്.
Read Also : കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 97 കുപ്പി വിദേശമദ്യം പിടികൂടി: പട്ടാളക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍
ഓർമിക്കുക, പേടിഎമ്മിലൂടെ ആദ്യമായി ഗ്യാസ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ക്യാഷ് ബാക്ക് നേടുന്നതിനുള്ള അവസരം.
Post Your Comments