തിരുവനന്തപുരം: ആഡംബര നികുതി അടക്കേണ്ടി വരുന്നത് പലര്‍ക്കും ദുരിതമാകുന്നുണ്ടെന്ന് നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ. നിയമസഭയില്‍ ബജറ്റ് പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല ധനസ്ഥിതി ഉള്ളപ്പോള്‍ പ്രവാസികളടക്കം വലിയ വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അവരുടെ അവസ്ഥ വളരെ മോശമാണ്. സ്ഥിരമായി ആഡംബര നികുതി അടക്കേണ്ടി വരുന്നത് ഇവരില്‍ പലര്‍ക്കും ദുരിതമാകുന്നുണ്ട്. അച്ഛന് നിര്‍മിച്ച വലിയ വീടുകള്‍ ഇളയ മക്കള്‍ക്ക് പില്‍കാലത്ത് ലഭിക്കുകയും അവര്‍ ആഡംബര നികുതി അടക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. വാഹന നികുതി മാതൃകയില്‍ ആഡംബര നികുതി ഒറ്റതവണയായി ക്രമപ്പെടുത്തിയാല്‍ ഈ ബാധ്യത മറ്റുള്ളവരിലേക്ക് വരുന്നത് ഒഴിവാക്കാനാകും’- റഹീം എം.എല്‍.എ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയിൽ വ്യക്തമാക്കി. ഇന്ധന വില ജി.എസ്.ടിയിൽ കൊണ്ടുവരില്ലെന്നും കേരളത്തിന്റെ ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നികുതി കുറവാണെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നല്‍കി.
Post Your Comments