Latest NewsKeralaNews

സ്വർണകടത്ത് മാഫിയയുമായി ബന്ധമുള്ള എം.എൽ.എമാർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി കെ. സുരേന്ദ്രൻ

സ്വർണകടത്ത് മാഫിയയുമായി ബന്ധമുള്ള പി. ടി. എ റഹീം, കാരാട്ട് റസാക്ക് എന്നീ എം. എൽ. എമാർക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പി. ടി. എ റഹീം, കാരാട്ട് റസാക്ക് എന്നീ എം. എൽ. എമാർ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. അവർക്ക് എം. എൽ. എ മാരായി തുടരാൻ അർഹതയില്ലെന്നും കെ. സുരേന്ദ്രൻ ആരോപിക്കുന്നു. സ്വർണ്ണ കള്ള കടത്ത് മാഫിയയുമായി പി ടി എ റഹീം എം എൽ എക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻറെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പി. ടി. എ റഹീം, കാരാട്ട് റസാക്ക് എന്നീ എം. എൽ. എമാർ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. അവർക്ക് എം. എൽ. എ മാരായി തുടരാൻ അർഹതയില്ല. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയാമായിരുന്നു എന്ന് എം. എൽ. എമാർ സമ്മതിക്കുന്നുണ്ട്. അങ്ങനെയുള്ള പ്രതികളുമായി ചേർന്ന് ചടങ്ങിൽ പങ്കെടുക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിട്ടും അവർ വിവരം മറച്ചുവെച്ചത് സത്യപ്രതിഞ്ജാലംഘനത്തിനുള്ള തെളിവാണ്. എം. എൽ. എമാരെ അടിയന്തിരമായി അന്വേഷണസംഘം ചോദ്യം ചെയ്യണം. ഇവർക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button