കോഴിക്കോട്: ഹവാല ഇടപാടുമായി ബന്ധപ്പപെട്ട് കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പിടിഎ റഹീം എംഎല്‍എയുടെ മകന് ഷബീര്‍ ടിപി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായി റിപ്പപോര്ട്ടുകള് വരുന്നത്.
കുഴല്‍പ്പണ കേസില്‍ പിടിയിലായ ഒരാളില്‍ നിന്നുള്ള അന്വേഷണമാണ് രണ്ടുപേരിലേക്കും എത്തിയതെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും സൗദിയില്‍ അറസ്റ്റിലായതെന്നും സൂചനകളുണ്ട്. എംഎല്‍എയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം വിഷയത്തില്‍ എംഎല്‍എ പി.ടി.എ. റഹീം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് എംഎല്‍എ മാധ്യങ്ങളോട് പ്രതികരിച്ചത്. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.
Post Your Comments