Latest NewsKerala

ആഡംബര നികുതി വര്‍ദ്ധിപ്പിക്കുന്നു; പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍, കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം : ആഡംബരത്തിന് ഇനിമുതല്‍ ചെലവേറും. മൂവായിരം ചതുരശ്ര അടിയില്‍ ഏറെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്നു. റവന്യു വകുപ്പ് ഈടാക്കുന്ന വാര്‍ഷിക ആഡംബര നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ 4000 രൂപയാണു നികുതി . ഇനി കെട്ടിടങ്ങള്‍ക്കു സ്ലാബ് അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കും.

പുതുക്കിയ സ്ലാബ് പ്രകാരം 3000 മുതല്‍ 5000 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 4000 രൂപ നികുതി നല്‍കണം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യമുണ്ടാകും. 5000 7500 ചതുരശ്ര അടി 6000 രൂപ, 7500 10,000 ചതുരശ്ര അടി 8000 രൂപ, 10,000 ചതുരശ്ര അടിക്കു മേല്‍ 10,000 രൂപ എന്നിങ്ങനെയാകും നികുതി നിരക്കെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞു.

ധനകാര്യ ബില്ലിലെ ഭേദഗതി പ്രകാരം, 1999 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ പൂര്‍ത്തീകരിച്ചിട്ടുള്ള എല്ലാ താമസ കെട്ടിടങ്ങള്‍ക്കും പുതുക്കിയ നിരക്കു ബാധകമാക്കി 1975ലെ കെട്ടിട നികുതി നിയമം വകുപ്പ് 5 എയില്‍ ഭേദഗതി വരുത്തിയതായി ഉത്തരവില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നികുതി വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

shortlink

Post Your Comments


Back to top button