Latest NewsNewsIndia

35 ക്രിമിനല്‍ കേസുകള്‍: ഗുണ്ടയെ ഒളിത്താവളത്തിലെത്തി പിടികൂടി പോലീസ്

ബംഗളൂരുവില്‍ നിന്നാണ് ഹരീഷിനെ പോലീസ് പിടികൂടിയത്

ബംഗളൂരു: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ പിടികൂടി പോലീസ്. 35 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാട്ടൂര്‍ നന്ദനത്ത് വീട്ടില്‍ ഹരീഷ് (45) ആണ് പിടിയിലായത്. ബംഗളൂരുവിലെ ബംഗാരപ്പേട്ടിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

Also Read: 2017 ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ദേശീയ പുരസ്‌കാരം നേടി കൊടുത്ത ഗാനത്തിന്റെ രചയിതാവ് ഇന്ന് തോട്ടക്കാരന്‍

കാട്ടൂര്‍ സ്റ്റേഷനില്‍ 21 കേസുകളും വലപ്പാട് സ്റ്റേഷനില്‍ ഏഴ് കേസുകളും ഹരീഷിനെതിരെയുണ്ട്. ഇതിന് പുറമെ, ചേര്‍പ്പ് സ്റ്റേഷനില്‍ മൂന്ന് കേസുകളും ഒല്ലൂര്‍, മതിലകം സ്‌റ്റേഷനുകളില്‍ ഓരോ കേസും ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് തവണ കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തുകയും ചെയ്തിരുന്നു.

ചെറുപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് ലഹരി മരുന്ന് നല്‍കുകയും സ്വയം ലഹരി മരുന്ന് ഉപയോഗിച്ച് കൂടെയുള്ളവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ഹരീഷ്. ഇയാള്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഹരീഷിനോടുള്ള വൈരാഗ്യത്താല്‍ ഇയാളുടെ ഭാര്യയെ എതിര്‍ ഗുണ്ടാസംഘങ്ങള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button