KeralaLatest News

കവര്‍ച്ചാക്കേസില്‍ വാദിയെ പ്രതിയാക്കുന്നു: ബിജെപിയുടെ പ്രതിഷേധ ജ്വാല

ബിജെപിയെ അവഹേളിക്കുക എന്നത് മാത്രമാണ് അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും കെ എസ് അജി

തൊടുപുഴ: കൊടകര കവര്‍ച്ചാക്കേസില്‍ വാദിയെ പ്രതിയാക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയെ തകര്‍ക്കാനുള്ള സംഘത്തിന്റെ ക്യാപ്റ്റനായാല്‍ പാര്‍ട്ടി അതിനെ അതിശക്തമായി നേരിടും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരെയും പൊതുസമൂഹത്തില്‍ വെറുക്കപ്പെട്ടവരെയുമാണ് മുഖ്യമന്ത്രി ഈ കേസിന്റെ കാര്‍മ്മികത്വം ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ ഇല്ലാതാക്കാം എന്ന് വിചാരിക്കരുത്. ഇന്ന് മുതല്‍ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

ഇതിന്റെ ഭാഗമായി ജില്ലയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ബി ജെ പി വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും .ബിജെപിയെ അവഹേളിക്കുക എന്നത് മാത്രമാണ് അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും കെ എസ് അജി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button