KeralaLatest NewsNewsEntertainment

‘തേക്കാന്‍ അറിയുമായിരുന്നു എങ്കില്‍ എനിക്ക് 2 ഭാര്യ ഉണ്ടാവില്ലായിരുന്നു’: ബഷീര്‍ ബഷി

ആ വാശിക്ക് ഞാന്‍ 2 പെണ്ണുകെട്ടി. എങ്കിലും ഫസ്റ്റ് ലവ് എന്നെനിക്ക് തോന്നിയത് സോനുവാണ്

കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോ ശ്രദ്ധിക്കപ്പെട്ട താരമാണ് ബഷീര്‍ ബഷി. ഷോയിലൂടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീര്‍ ബഷി തുറന്നുപറഞ്ഞതോടെ താരത്തിന്റെ സ്വകാര്യ ഉയർന്നിരുന്നു. ബഷീറിനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതരാണ് താരത്തിന്റെ രണ്ട് ഭാര്യമാരും. സുഹാനയും മഷൂറയും സോഷ്യൽ സജീവമാണ്. ആദ്യ പ്രണയത്തെക്കുറിച്ച്‌ മഷൂറയുടെ ചോദ്യത്തിന് ബഷീര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

” തേക്കാന്‍ അറിയുമായിരുന്നു എങ്കില്‍ എനിക്ക് 2 ഭാര്യ ഉണ്ടാവില്ലായിരുന്നു. ഭിത്തിയില്‍ തേച്ചൊട്ടിച്ച്‌ വച്ചേനെ. ആരെയെങ്കിലും തേക്കാന്‍ പെര്‍മിഷനായി കാത്തിരിക്കുകയാണ് . സത്യത്തില്‍ എന്റെ ഫസ്റ്റ് ലവ് എന്ന് പറയുന്നത് അത് സോനുവാണ്. പക്ഷേ അതിന് മുന്‍പ് സ്‌കൂള്‍ പഠിക്കുന്ന സമയത്ത് ചില ഇഷ്ടങ്ങളൊക്കെ ഉണ്ടാവുമല്ലോ. അങ്ങനെ 8ാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഒരു ഇഷ്ടമുണ്ടായിരുന്നു. പ്രണയം എന്താണെന്നൊന്നും അറിയില്ലായിരുന്നു അന്ന്. കണ്ണും കണ്ണും നോക്കി ഇരിക്കും. നേരിട്ട് വന്ന് സംസാരിക്കില്ല. കൂട്ടുക്കാരെ കൊണ്ട് സംസാരിപ്പിക്കുകയാണ് ചെയ്തത്. എന്നെ പോലെ വെളുത്ത് പൂച്ചക്കണ്ണും ചെമ്ബന്‍ മുടിയുമൊക്കെയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഭയങ്കര സീരിസ് ആയി അവളെ കെട്ടണം എന്നൊക്കെ വിചാരിച്ചാണ് ഞാന്‍ ഇരുന്നത്.

read also:മറുക് കാന്‍സര്‍ ആകുമോ ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

പത്താം ക്ലാസ് എട്ട് നിലയില്‍ പൊട്ടിയ സമയത്ത് കപ്പലണ്ടി കച്ചവടത്തിലേക്ക് ഇറങ്ങാമെന്നാണ് കരുതിയത്. പക്ഷേ അവള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കാണാനൊക്കെ പോയി നില്‍ക്കുമായിരുന്നു. ഒരു ദിവസം ഇവള്‍ എന്നെ കണ്ടിട്ടും മൈന്‍ഡ് ആക്കാതെ പോയി. പിന്നാലെ അവളുടെ കൂട്ടുകാരി വന്ന് നീ ഇനി അവളുടെ പുറകെ നടക്കരുതെന്ന് പറഞ്ഞു.

നല്ലൊരു കല്യാണാലോചന വന്നപ്പോള്‍ അവള്‍ പോയി. സംസാരിക്കാനൊന്നും ഞാന്‍ നില്‍ക്കില്ല. ഏതൊരു പെണ്ണിന് ആണെങ്കിലും വന്ന് സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടാവില്ലേ. ആ വാശിക്ക് ഞാന്‍ 2 പെണ്ണുകെട്ടി. എങ്കിലും ഫസ്റ്റ് ലവ് എന്നെനിക്ക് തോന്നിയത് സോനുവാണ്. മറ്റേത് വെറും ക്രഷാണ്.” ബഷീർ ബഷി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button