പാലക്കാട്: വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കടത്തപ്പെട്ടതിൽ, ഭരണകക്ഷി യുവജന സംഘടനകളുടെ മൗനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
ഇവിടെ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് ബ്രസീലിയയിലെ ഇന്ത്യൻ എംബസിക്കു മുന്നിൽ ഡെമോഗ്രാഫിക് യുക്തിവാദ ഫെഡറേഷൻ ഓഫ് ബ്രസീൽ പ്രകടനവും അടുത്തുള്ള പോസ്റ്റോഫിസിലേക്ക് മാർച്ചും നടത്തിയെന്നാണ് ശ്രീജിത്തിന്റെ പരിഹാസം.
നേരത്തെ പൊതുമരാമത്ത് മന്ത്രി പുറത്തിറക്കിയ റോഡ് സുരക്ഷാ ആപ്പിനെയും ശ്രീജിത്ത് തന്റെ പോസ്റ്റിലൂടെ പരിഹസിക്കുന്നു. മരം മുറിക്കുന്നതിനെ കുറിച്ചുള്ള പരാതികൾ പറയാൻ “ആമസോൺ 4U” ആപ്പ് ഉടൻ പുറത്തിറക്കുമെന്നാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
ഇവിടെ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിലെ ഇന്ത്യൻ എംബസിക്കു മുന്നിൽ ഡെമോഗ്രാഫിക് യുക്തിവാദ ഫെഡറേഷൻ ഓഫ് ബ്രസീൽ പ്രകടനം നടത്തി. പ്രകടനം അഖില ബ്രസീൽ അധ്യക്ഷൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് അടുത്തുള്ള പോസ്റ്റോഫീസിലേക്ക് മാർച്ചും നടത്തി. മരം മുറിക്കുന്നതിനെ കുറിച്ചുള്ള പരാതികൾ പറയാൻ “ആമസോൺ 4U” ആപ്പ് ഉടൻ പുറത്തിറക്കും.
Post Your Comments