തൃശൂര്‍: കോര്‍പറേഷനിലെ പരസ്യാവകാശം വിറ്റതില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം. കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് കോര്‍പറേഷന്‍ സ്വകാര്യ കമ്പനിക്കു പരസ്യക്കരാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജയിംസ് ആരോപിച്ചു. ‘നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമെല്ലാം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള അവകാശമാണ് കോര്‍പറേഷന്‍ കൗണ്‍സിലിലെ ചിലര്‍ ഒത്തുകളിച്ചു വിറ്റിരിക്കുന്നത്.’
‘കൊവിഡ് പശ്ചാത്തലത്തിലും കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പലപ്പോഴായി ചേര്‍ന്നിട്ടുണ്ട്. ഈ യോഗങ്ങളില്‍ വിഷയം പരിഗണിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് എല്‍.ഡി.എഫ് ഭരണസമിതി ചെയ്തിരിക്കുന്നത്. ‘
‘കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയും ടെണ്ടര്‍ വിളിക്കലും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള അവകാശം വിറ്റത്.’ മേയര്‍ എം.കെ. വര്‍ഗീസ് അടിയന്തരമായി ഇടപെട്ട് അനധികൃത കരാര്‍ റദ്ദാക്കണമെന്നും ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനു പരാതി നല്‍കണമെന്നും ലാലി ജയിംസ് ആവശ്യപ്പെട്ടു.
Post Your Comments