കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 97 കുപ്പി വിദേശമദ്യം പിടികൂടി. ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ പരിശോധന നടത്തവെ 67 കുപ്പികളിലായി 37 ലിറ്റര്‍ വിദേശമദ്യവുമായി പട്ടാളക്കാരന് പിടിയിലായി. ആറ്റിങ്ങല്‍ കാരിച്ചാല്‍ പാലവിള വീട്ടില്‍ അമല്‍ (28) ആണ് പിടിയിലായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിന് സമീപത്ത് സംശയാസ്പദമായി കാണപ്പെട്ടയാളില്നിന്ന് 37 കുപ്പികളിലായി 26 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. ഐ.ടി പ്രഫഷനലായ കഴക്കൂട്ടം കൈലാസത്തില്‍ അനില്‍കുമാര്‍ (38) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 21 വരെ റിമാന്‍ഡ് ചെയ്തു.
Read Also: പൂന്തുറ മുതൽ വേളി വരെ മണൽ നിക്ഷേപിക്കണം: മന്ത്രി ആന്റണി രാജു
റെയില്‍വേ എസ്.പി ഗോപകുമാറിെന്റ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പിമാരായ പ്രശാന്ത്, ജോര്‍ജ് ജോസഫ്, സി.ഐ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രമേഷ്, രവികുമാര്‍, രതീഷ്, സതീഷ് ചന്ദ്രന്, സജില്‍, മുകേഷ് മോഹന്‍, അനീഷ് എന്നിവരടങ്ങുന്ന സംഘം ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് വിദേശമദ്യം പിടിച്ചെടുത്തത്.
Post Your Comments