ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കാമുകിയെ കാണാൻ പോയിരുന്നത് സ്വന്തം കാർ ഉപയോഗിക്കാതെയായിരുന്നുവെന്ന് റിപ്പോർട്ട്. ഭാര്യയുടെ കണ്ണുവെട്ടിച്ച് ബിൽഗേറ്റ്സ് തന്റെ കാമുകിയെ കാണാൻ പോയിരുന്നത് പല കാറുകളിലായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് ജീവനക്കാർ വെളിപ്പെടുത്തി. വാനിറ്റി ഫെയർ വാരികയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
Read Also: പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാനൊരുങ്ങി കേരള സർക്കാർ
രാവിലെ വീട്ടിൽ നിന്നും സ്വന്തം കാറിൽ ജോലിസ്ഥലത്ത് എത്തുന്ന ഗേറ്റ്സ് പിന്നീട് തന്റെ ഓഫീസിലെ ജീവനക്കാരൻ കൊണ്ടു വരുന്ന സ്വർണ്ണനിറത്തിലുള്ള പോർഷെ കാറിൽ പുറത്തേക്ക് പോകുമായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. കാമുകിയുടെ അടുത്തേക്ക് പോകുന്നതിനായാണ് ബിൽഗേറ്റ്സ് ഈ കാർ ഉപയോഗിച്ചിരുന്നതെന്നും ജീവനക്കാർ പറയുന്നു.
തന്റെ സഹപ്രവർത്തകയായ യുവതിയോടുള്ള ബിൽഗേറ്റ്സിന്റെ അടുപ്പത്തെ കുറിച്ച് അടുത്തിടെയാണ് പുറത്തറിയുന്നത്. ഭാര്യ മെലീൻഡയുമായുള്ള ബന്ധം പിരിഞ്ഞതിന് കാരണം സഹപ്രവർത്തകയോട് ബിൽഗേറ്റിസിനുള്ള അതിര് കവിഞ്ഞ അടുപ്പമാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു.
Read Also: ഓൺലൈൻ പഠനത്തിന് ഫോണില്ലെന്ന് പറഞ്ഞ ആറാം ക്ലാസുകാരന് മണിക്കൂറുകൾക്കകം വീട്ടിലെത്തി ഫോൺ നൽകി മന്ത്രി
Post Your Comments