നെടുമങ്ങാട് : ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ലെന്ന് അറിയിച്ച ആറാം ക്ലാസുകാരന്റെ വീട്ടിൽ ഫോണുമായെത്തി മന്ത്രി ജി.ആര്‍. അനില്‍.
Read Also : പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്
നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാര്‍ഡിലെ ചെന്തുപ്പൂർ പെരുനെല്ലിവിള അനില ഭവനില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ആകാശാണ് ഓണ്‍ലൈന്‍ പറനത്തിന് ഫോണ്‍ വേണമെന്ന് മന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടത്. അരുവിയോട് സെന്‍റ് റീത്താസ് യു.പി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആകാശ് .
ആകാശും അഞ്ച് വയസ്സുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മൂമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലെന്നുള്ള വിവരം അറിയിച്ചയുടൻ മന്ത്രി വീട്ടിലെത്തി ഫോണ്‍ കൈമാറുകയായിരുന്നു .
Post Your Comments