Latest NewsNewsInternational

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ഇനി അബ്ദുള്ള ഷഹിദ് നയിക്കും: വിജയം മികച്ച ഭൂരിപക്ഷത്തിന്

വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ല 2020 നവംബറില്‍ മാലിദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇന്ത്യയുടെ പിന്തുണ ഷഹിദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഉളളതായി അറിയിച്ചിരുന്നു.

ജനീവ: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ പ്രസിഡന്റായി അബ്ദുള്ള ഷഹിദിനെ തിരഞ്ഞെടുത്തു. മാലിദ്വീപ് വിദേശകാര്യ മന്ത്രിയാണ് അബ്ദുളള ഷഹിദ്. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് അബ്ദുളള ഷഹിദ് തിരഞ്ഞെടുക്കപ്പെട്ടത്. 143 പേരാണ് അബ്ദുള്ള ഷഹിദിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ച്‌ വോട്ട് രേഖപ്പെടുത്തിയത്. അതേസമയം 48 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്‌തു. ആരും തന്നെ ഹാജരാകാതിരിക്കുകയോ വോട്ടുകള്‍ അസാധുവാകുകയോ ചെയ്തിട്ടില്ല. പൊതുസഭയുടെ പ്രസിഡന്റ് പദവിയുടെ കാലാവധി ഒരു വര്‍ഷമാണ്. ഓരോ വര്‍ഷവും വ്യത്യസ്ത മേഖലയില്‍ നിന്നുളള ആളുകള്‍ ആണ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക. ഇത്തവണ അവസരം ഏഷ്യ-പസഫിക് മേഖലയ്ക്ക് ആയിരുന്നു. ഇതാദ്യമായാണ് മാലിദ്വീപിന് ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.

Read Also: നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്, ചൈനയുമായുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ്

ഡിസംബര്‍ 2018നാണ് മാലിദ്വീപ് അബ്ദുള്ള ഷഹിദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. അന്നുണ്ടായിരുന്ന ഏക സ്ഥാനാര്‍ത്ഥി ഷഹിദ് ആയിരുന്നു. വിപുലമായ നയതന്ത്ര പരിചയവും ഉഭയകക്ഷി രംഗത്ത് വിശ്വാസ്യതയും ഉളള വ്യക്തിയായി പരിഗണിക്കപ്പെടുന്ന ഷഹിദ് പൊതുസഭയുടെ പ്രസിഡന്റ് പദവിയിലേക്ക് തികച്ചും അര്‍ഹനാണെന്നാണ് വിലയിരുത്തൽ. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ല 2020 നവംബറില്‍ മാലിദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇന്ത്യയുടെ പിന്തുണ ഷഹിദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഉളളതായി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ആറ് മാസം ഉളളപ്പോഴാണ് അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി സല്‍മാനി റസൂല്‍ കൂടി മത്സര രംഗത്തേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button