Latest NewsKeralaCinemaMollywoodNewsIndiaBollywoodEntertainmentMovie Gossips

‘തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു’: സൊനാലി ബിന്ദ്രെ

ആ യാത്ര നിങ്ങളുടെ കൈകളിലാണ്

മുംബൈ: പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അർബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സൊനാലി ബിന്ദ്രെ തനിക്ക് ക്യാൻസറാണെന്ന കാര്യം അറിയിച്ചത്. ഇപ്പോഴിതാ താൻ അർബുദത്തെ അതിജീവിച്ച് ജീവിതം തിരികെപിടിച്ച അനുഭവത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് സൊനാലി. ക്യാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിരിക്കുന്നത്.

‘സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുധരോ​ഗം ഒരിക്കലും തന്റെ ജീവിതം എങ്ങനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്’. സൊനാലി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button