തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ പോലീസിന് കനത്ത തിരിച്ചടി. നഷ്ടപ്പെട്ട തുകയുടെ
ഉറവിടം ധര്‍മ്മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ധര്‍മ്മരാജന്‍ രേഖകള്‍ സമര്‍പ്പിച്ചത്.
പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്ന പോലീസിന് ധര്‍മ്മരാജന്റെ നീക്കം തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ കണ്ടെടുത്ത പണവും വാഹനവും പോലീസിന് തിരികെ കൊടുക്കേണ്ടി വന്നേക്കും. ഡല്‍ഹി സ്വദേശി ബിസിനസ് ഇടപാടില്‍ നല്‍കിയ തുകയാണ് ഇതെന്ന് ധര്‍മ്മരാജന്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇതോടെ കുഴല്‍പ്പണ കേസില്‍ ബിജെപിയ്ക്ക് ബന്ധമുണ്ടെന്ന പോലീസിന്റെ വാദങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് ഇതെന്ന് തെളിയിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ കോടതിയിലെ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലും ഒപ്പം കേസുമായി പാര്‍ട്ടിക്കുള്ള ബന്ധം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതും ബിജെപിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്.
Post Your Comments