Latest NewsIndiaNews

കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തത് എന്ത് ? ചോദ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തത് എന്തെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ‘തനിക്ക് ലഭിച്ച വിവരമനുസരിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ല. അത് അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനില്‍ വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് ‘ കേന്ദ്രമന്ത്രി ആരോപിച്ചു.

Read Also : മരണനിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചിരുന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും പ്രഹ്ലാദ് ജോഷി പറയുന്നു. കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി എന്നും വിമര്‍ശനങ്ങളാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്‌സിന്‍ നയത്തിന് പിന്നാലെയും പ്രധാനമന്ത്രി മോദിക്കെതിരെ രാഹുല്‍ രംഗത്ത് വന്നിരുന്നു.

എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറയുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തിനാണ് വാക്‌സിന് പണം ഈടാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button