KeralaNattuvarthaLatest NewsNews

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിയ്ക്ക് 1720 ഏക്കര്‍ ഭൂമി കണ്ടത്തിയതായി മന്ത്രി

3000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 10,000 പ്ര​ത്യ​ക്ഷ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും 20,000 പ​രോ​ക്ഷ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സൃ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​യും

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ല്‍ തു​ട​ങ്ങി പാ​ല​ക്കാ​ട് അ​വ​സാ​നി​ക്കു​ന്ന കൊ​ച്ചി -ബം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി പദ്ധതിക്ക് പാ​ല​ക്കാ​ട്, ക​ണ്ണ​മ്ബ്ര, പു​തു​ശ്ശേ​രി സെ​ന്‍​ട്ര​ല്‍ ആ​ന്‍​ഡ് ഈ​സ്​​റ്റ്​ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി 1720 ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി. വ്യ​വ​സാ​യ മ​ന്ത്രി​ക്കു​വേ​ണ്ടി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്​​ണ​നാണ് ഇക്കാര്യം നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചത്.

read also: കോവിഡ് വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്നും തന്നെ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പഠന റിപ്പോർട്ട്

ഡി​സം​ബ​റോ​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന ഗി​ഫ്റ്റ് സി​റ്റി​ക്ക് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​യ്യ​മ്ബു​ഴ​യി​ല്‍ 543 ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും അറിയിച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​മ്ബോ​ള്‍ 3000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 10,000 പ്ര​ത്യ​ക്ഷ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും 20,000 പ​രോ​ക്ഷ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സൃ​ഷ്​​ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി നിയമസഭയിൽ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments


Back to top button