Latest NewsNewsInternational

കോവിഡ് വൈറസ് ചോർന്നത് വുഹാൻ ലാബിൽ നിന്നും തന്നെ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പഠന റിപ്പോർട്ട്

യു.എസ് ഗവൺമെന്റിന് കീഴിലുള്ള നാഷണൽ ലബോറട്ടറിയാണ് പഠനം നടത്തിയത്

വാഷിംഗ്ടൺ: കോവിഡ് വൈറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്നത് അടിവരയിട്ട് പുതിയ പഠനം. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡ് വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത്. യു.എസ് ഗവൺമെന്റിന് കീഴിലുള്ള നാഷണൽ ലബോറട്ടറിയാണ് പഠനം നടത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ; വിശദ വിവരങ്ങൾ അറിയാം

2020 മെയ് മാസത്തിലാണ് കാലിഫോർണിയയിലെ ലോറൻസ് ലിവ്‌മോർ നാഷണൽ ലബോറട്ടറി ഇക്കാര്യം സംബന്ധിച്ചുള്ള പഠനത്തിന് തുടക്കം കുറിച്ചത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ലബോറട്ടി പഠനം നടത്തിയത്. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് വാൾസ്ട്രീറ്റ് ജേണൽ വിശദീകരിക്കുന്നത്.

കോവിഡ് വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. വൈറസ് വുഹാനിലെ ലാബിൽ നിന്ന് ചോർന്നതോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകർന്നതോ ആകാമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

Read Also: ‘ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നു’: സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനുമായി ബി.ജെ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button