KeralaNattuvarthaYouthLatest NewsNewsLife Style

ഈ ഇത്തിരിക്കുഞ്ഞൻ നിസാരക്കാരനല്ല, ‘പൊള്ളും’ വണ്ട് ശരീരത്ത് സ്പർശിച്ചാൽ ചെയ്യേണ്ടതെന്ത്?: അറിയേണ്ടതെല്ലാം

കൊച്ചിക്ക് പിന്നാലെ ആലപ്പുഴയെയും 'പൊള്ളിച്ച്' തീപ്പൊരി വണ്ട്: ഈ ഇത്തിരിക്കുഞ്ഞൻ നിസ്സാരക്കാരനല്ല!

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയെ ‘പൊള്ളിക്കുന്ന’ ഒരു ഇത്തിരിക്കുഞ്ഞനുണ്ട്, പേര് ബ്ലിസ്റ്റർ ബീറ്റിൽ അഥവാ ‘പൊള്ളും വണ്ട്’. പേര് പോലെ തന്നെ ഇവൻ ആരുടെയെങ്കിലും ത്വക്കിൽ വന്നിരുന്നാൽ അവിടം പൊള്ളും. കൊച്ചിയിൽ നിരവധിയാളുകളാണ് ഇവൻ്റെ ആക്രമണത്തിൽ ചികിത്സ തേടിയിരിക്കുന്നത്. കൊച്ചിക്ക് പിന്നാലെ ഇപ്പോൾ ആലപ്പുഴയിലും ഈ വണ്ടിന്റെ ശല്യം തുടങ്ങി.

ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ ഇവ വിസർജിക്കുന്ന അമ്ലാംശവും കടുത്ത വിഷവുമുള്ള സ്രവം മനുഷ്യ ചർമത്തിൽ പുരണ്ടാൽ തീപ്പൊരി തെറിച്ചു വീണതു പോലെ പൊള്ളും. പിന്നെ പഴുക്കും. സമയത്തു വൈദ്യസഹായം തേടിയില്ലെങ്കിൽ കുഴപ്പമാകും. ഓരോ നിമിഷവും അസ്വസ്ഥതകൾ കൂടി വരികയാണ് ചെയ്യുക. പഴുത്ത് കഴിഞ്ഞാൽ പിന്നെ പ്രശ്നമാണ്. ഇപ്പോൾ മനസിലായില്ലേ ഈ ഇത്തിരിക്കുഞ്ഞൻ ആള് ചില്ലറക്കാരനല്ലെന്ന്.

Also Read:കൊടകര കുഴല്‍പണക്കേസ്: ഒളിവിലുള്ള സിപിഎം അനുഭാവിക്കായി തെരച്ചിൽ, അഭയം ആശ്രമങ്ങളിലെന്നു സൂചന

പ്രജനനം നടക്കുന്ന മഴക്കാലത്താണ് കൂടുതലായും ഇവ സവാരിക്കിറങ്ങുക. ചെടികള്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ബ്ലിസ്റ്റർ ബീറ്റിലിനെ കൂടുതലായി കണ്ടുവരുന്നത്. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും. പകൽ സമയത്തു പുറത്തിറങ്ങാതെ ഇരിക്കും. രാത്രിയിൽ കൂട് വിട്ടിറങ്ങുന്ന ഇവരെ ആകർഷിക്കുന്നത് ഹാലജൻ, എൽഇഡി തുടങ്ങിയവയുടെ വെളിച്ചമാണ്. വെളിച്ചത്തിരിക്കുന്നവരുടെ മേൽ അറിയാതെ ഇവൻ പറന്നു വീഴുമ്പോൾ അടിച്ചു കൊല്ലാൻ ശ്രമിക്കുകയോ തട്ടിയെറിയുകയോ ചെയ്യുമ്പോഴാണ് ഇവ പ്രാണരക്ഷാർഥം സ്രവം പ്രയോഗിക്കുക. ‘കാന്താരിഡിൻ’ എന്ന വിഷവസ്തുവാണു സ്രവത്തിലുള്ളത്. ഈ സ്രവം ത്വക്കിൽ സ്പർശിക്കുമ്പോൾ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതല്‍ സമയം ഈ സ്രവം ശരീരത്തില്‍ നിന്നാല്‍ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടര്‍ന്നുപോകുകയും ചെയ്യുമെന്നു ത്വക്ക് രോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read:കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പം, കടലിനുള്ളിൽ ദ്വീപ്: കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു ?

ഇതിനു മണമോ നിറമോ ഇല്ല. ശരീരത്തിൽ പുരണ്ടാൽ തിരിച്ചറിയാനാകില്ല. എന്നാൽ, അൽപസമയത്തിനകം ഇതു പുരണ്ട സ്ഥലം ചുവപ്പു നിറത്തിലായി സ്രവം നിറഞ്ഞ ചെറു കുമിളകൾ പ്രത്യക്ഷപ്പെടും. ഇത് കണ്ടാൽ ഒട്ടും വൈകാതെ വൈദ്യചികിത്സ തേടണം. ഈ ഇത്തിരിക്കുഞ്ഞൻ ശരീരത്തിൽ വന്നിരുന്നാൽ അടിച്ചുകൊല്ലാൻ ശ്രമിക്കരുത്. പകരം സൂക്ഷ്മതയോടെ എടുത്തു മാറ്റുക. സ്രവം പുരണ്ടു പൊള്ളിയാൽ ആ ഭാഗം ശക്തി കുറഞ്ഞ സോപ്പ് ലായനിയും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കണം. പൊള്ളലേറ്റ സ്ഥലത്തു ദിവസം നാലഞ്ചു തവണ ഐസോ തണുത്ത വെള്ളമോ പിടിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button