KeralaLatest NewsNewsIndia

കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പം, കടലിനുള്ളിൽ ദ്വീപ്: കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു ?

2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണ് കൊച്ചി തീരത്തെ ഈ പുതിയ മണൽത്തിട്ടയെ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

കൊച്ചി: കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയിൽ നിന്നും പുതിയൊരു ദ്വീപ് ഉയർന്നു വരുന്നുവെന്ന് റിപ്പോർട്ട്. എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി എന്നിവയാണ് കടലിൽ രൂപപ്പെട്ട മണൽത്തിട്ടയുടെ സവിശേഷത. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പമാണ് ഇതിനുള്ളതെന്നതും ശ്രദ്ധേയം. 2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണ് കൊച്ചി തീരത്തെ ഈ പുതിയ മണൽത്തിട്ടയെ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

Also Read:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കാൻ സാധ്യത

കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള മണൽത്തുരുത്ത് 21 അടി താഴ്ചയിലേക്ക് ഉയർന്നതോടെയാണ് വിദഗ്ധർ ഇവയെ പഠനവിധേയമാക്കാനൊരുങ്ങിയത്. തിട്ടയിൽ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് പരിശോധിക്കാൻ തയ്യാറടുത്തിരിക്കുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തെ കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല അറിയിച്ചു.

അതേസമയം ചെല്ലാനത്ത് നിന്നൂർന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്നാണവരുടെ ആവശ്യം. എന്തായാലും ഖനനത്തിന് പറ്റുന്ന മണൽ നിക്ഷേപമാണ് മണൽത്തിട്ടയുടെ രൂപത്തിൽ ഉരുത്തിരിഞ്ഞതെങ്കിൽ കോടികളുടെ ഖനന സാധ്യതകളാണ് തുറക്കപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button