അമിതവണ്ണമുള്ളവരില്‍ മദ്യപാനശീലം മറ്റുള്ളവരെ അപേക്ഷിച്ച് കരള്‍ രോഗത്തിന് എളുപ്പത്തില്‍ സാധ്യതകളെ വളര്‍ത്തുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സിഡ്നി യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ചാള്‍സ് പെര്‍ക്കിന്‍സ് സെന്റര്‍’ ആണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേരുടെ അടിസ്ഥാന ആരോഗ്യവിവരങ്ങളും മെഡിക്കല്‍ രേഖകളും ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്.
‘സാധാരണക്കാരെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരില്‍ മദ്യപാനശീലം കരള്‍ രോഗം വരുത്തിവയ്ക്കുന്നതിന് അമ്പത് ശതമാനത്തോളം ഇരട്ടി സാധ്യത ഏകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. നിലവിലെ സാഹചര്യങ്ങളില്‍ ഞങ്ങളുടെ പഠനം വലിയ തരത്തിലുള്ള അധികപഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിക്കുന്നതാണ്…’- പഠനത്തിന് നേതൃത്വം നല്‍കിയ അധ്യാപകനായ ഇമ്മാനുവല്‍ സ്റ്റമാറ്റകിസ് പറയുന്നു.
പല രാജ്യങ്ങളിലും മോശം ജീവിതശൈലിയുടെ ഭാഗമായി അമിതവണ്ണമുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണെന്നും ഈ അവസ്ഥയില്‍ തങ്ങളുടെ പഠനം വലിയ മുന്നറിയിപ്പാണ് നല്‍കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍’ ആണ് മദ്യപാനികളില്‍ വരാന്‍ സാധ്യതയുള്ള കരള്‍രോഗം. മദ്യപാനം മൂലം പിടിപെടുന്ന കരള്‍വീക്കത്തെ ‘ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ എന്നാണ് മെഡിക്കലി വിശേഷിപ്പിക്കപ്പെടുന്നത്.
Post Your Comments