KeralaLatest NewsIndiaNews

തളർത്താനായിട്ടില്ല പിന്നെയാ തകർക്കാൻ: കെ സുരേന്ദ്രനെതിരെ നടക്കുന്ന രാഷ്ട്രീയ-മാധ്യമവേട്ടക്കെതിരെ വൈറലാകുന്ന കുറിപ്പ്

കെ സുരേന്ദ്രനെതിരെ നടക്കുന്ന വ്യാപകമായ രാഷ്ട്രീയ-മാധ്യമവേട്ടക്കെതിരെ വൈറലാകുന്ന കുറിപ്പ്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്ന് മനഃപൂർവ്വം ഒരാളുടെ തലയിൽ മാത്രം കെട്ടിവെയ്ക്കാനുള്ള ഗൂഢശ്രമം നടത്തുന്നുണ്ടെന്ന പൊതുസംസാരമാണ് പലയിടത്ത് നിന്നും ഉയരുന്നത്. സി കെ ജാനുവിന് പണം കൈമാറി, കൊടകര കുഴൽപ്പണ കേസ് ഇങ്ങനെ ആരോപണങ്ങൾ ഓരോന്നായി കെ സുരേന്ദ്രനെതിരെ ഉന്നയിക്കപ്പെടുകയാണ്. കെ. സുരേന്ദ്രനെ ചവിട്ടിത്തേയ്ക്കുക, ഇല്ലായ്മ ചെയ്യുക എന്നതാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാനലക്ഷ്യമെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി കെ സുരേന്ദ്രനെ കുറിച്ച് ഫേസ്ബുക്കിലും വാട്ട്സാപ്പിലും നിരവധി പേര് ഷെയർ ചെയ്യുന്ന ഒരു കുറിപ്പിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. കെ സുരേന്ദ്രനെതിരെ അണിയറയിൽ പല കളികളും നടക്കുന്നുണ്ടെന്ന് വൈറൽ കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പിങ്ങനെ:

Also Read:കിടപ്പ് രോഗികളായ മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ വീട്ടിലെത്തിച്ച് നൽകും: പുതിയ തീരുമാനവുമായി സർക്കാർ

ഗുജറാത്ത്‌ കലാപത്തിന്റെ പേരിൽ നരേന്ദ്ര മോഡിയും അമിത് ഷായും അനുഭവിച്ച രാഷ്ട്രീയ മാധ്യമ വിചാരണപ്പോലെ ഈ രാജ്യത്തു ഒരു രാഷ്ട്രീയ നേതാവും അനുഭവിച്ചു കാണില്ല. കോൺഗ്രസ്‌ ന്റെ മലീമസമായ രാഷ്ട്രീയ പ്രതികാരം കൊണ്ട് അമിത് ഷായെ ജയിലിൽ വരെ അടച്ചിട്ടുണ്ട്. അവരുടെ രാഷ്ട്രീയ ഭാവി എഴുതി തള്ളിയവർ വരെ ഉണ്ട്. എന്നിട്ടും അവർ തളർന്നില്ല. സത്യത്തിന്റെ വഴിയിൽ കല്ലും മുള്ളും എല്ലാം കാണും. അതെല്ലാം ചവിട്ടി മെതിച്ചു മുന്നേറുമ്പോൾ ചിലപ്പോൾ കാലിടറിയേക്കാം കൂടെ നിന്നവൻ പിന്നിൽ നിന്ന് കുത്തിയേക്കാം. എന്നാൽ നിശ്ചർദാർഢ്യമുള്ള നേതാക്കൾ ഒരിക്കലും അതിൽ തളരില്ല. ഇപ്പോൾ കാണുന്ന ഷായും മോഡിയും രാഷ്ട്രീയ പരീക്ഷണത്തിന്റെ തീചൂളയിൽ കുരുത്തവരാണ് ഏത് പ്രതിസന്ധിയും അവർ നിഷ്പ്രയാസം നേരിടും.

കെ.സുരേന്ദ്രൻ എന്ന നേതാവും നിരവധി രാഷ്ട്രീയ പ്രതികാര മാധ്യമ വിചാരണ നേരിട്ട് വളർന്നു വന്ന നേതാവ് തന്നെയാണ്. കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിൽ ഇത്രയും രാഷ്ട്രീയ പ്രതികാരം നേരിട്ട് ഒരു നേതാവ് വേറെ ഉണ്ടാകില്ല. ശബരിമല സമരത്തിന്റെ പേരിൽ ദിവസങ്ങളോളം അദ്ദേഹം ജയിലിൽ കിടന്നു. നിരവധി തവണ മാധ്യമ വിചാരണ നേരിട്ടു. അതിനെയൊക്കെ ചെറു പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു. സ്വർണ്ണകടത്തു കേസിൽ ശക്തമായ നിലപാട് എടുത്തു സിപിഎം നെ അദ്ദേഹം പ്രതിസന്ധിയിലാക്കി. കേരളത്തിൽ സിപിഎം കോൺഗ്രസ്‌ കൂടാതെ ഒരു പാർട്ടിയുണ്ട് എന്ന് തോന്നൽ ഉണ്ടാക്കിയ കാലങ്ങളാണ് കഴിഞ്ഞു പോയത്.

Also Read:BREAKING – കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍

ബിജെപി ശക്തമായ പ്രതിപക്ഷമായി പത്തു സീറ്റ് എങ്കിലും നേടും എന്ന് വരെ പലരും പ്രവചിച്ചു. പുച്ഛിച്ചു തള്ളിയ മാധ്യമങ്ങൾ വരെ ബിജെപിക്ക് വിജയമുണ്ടാകുന്നത് ആശങ്കയോടെ ചർച്ച ചെയ്തു. ഒറ്റ സീറ്റ് മാത്രം ഉള്ള ബിജെപി ഇവിടെ അട്ടിമറി സൃഷ്ട്ടിക്കുമോ എന്ന് അവർ ഭയന്നു. ബിജെപി യുടെ ചെറിയ വീഴ്ചകൾ പോലും അവർ ആഘോഷിച്ചു. ആ ആശങ്കയുടെ പ്രതികാരത്തിന്റെ ചൂടാണ് ഇപ്പോൾ KSന്റെ മേൽ അവർ ചൊരിയുന്നത്. കെ.സുരേന്ദ്രനെ ഉന്നം വെച്ച് സിപിഎം മാധ്യമ കൂട്ടുകെട്ട് ഒരുക്കുന്ന രാഷ്ട്രീയ വിചാരണയുടെ ചിതയാണ് ഇപ്പോഴുള്ള ഈ വേട്ടയാടാൽ.

കിട്ടിയ അവസരം കൊണ്ട് അവർ അതിലേക്ക് #KS എന്ന ജനനായകനെ തള്ളിയിട്ട് ആഘോഷിക്കാം എന്ന് സ്വപ്നം കാണുന്നു. അതിമോഹത്തിന് tax ഒന്നും കൊടുക്കണ്ടല്ലോ. അത് കൊണ്ട് നിങ്ങൾ ഒരുക്കുന്ന വെയിൽ കൊണ്ട് കെ.സുരേന്ദ്രൻ വാടില്ല.തീയിൽ കുരുത്തവന് എന്ത് വെയിൽ. നിങ്ങൾ ഉടുക്ക് കൊട്ടിക്കോ നാലാം ലിംഗക്കാരെ. നിങ്ങളുടെ ഉടുക്ക് കൊട്ട് കേട്ട് വാലാട്ടാൻ അൽസേഷ്യൻ സങ്കരയിനം മാക്രികളെ കാണൂ. ഈ യുദ്ധം തുടങ്ങുന്നത് നിങ്ങളാണെങ്കിൽ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും. കെ.സുരേന്ദ്രന്റെ നിഴലിനെ പോലും നിങ്ങൾക്ക് തൊടാൻ വിട്ട് തരില്ല. നിങ്ങളുടെ എതിർപ്പ് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഒന്നും ഇല്ലാത്തിടത്തു നിന്ന് ഇന്ന് ഈ രാജ്യം ഭരിക്കുന്നത് നിങ്ങളെ പോലുള്ള വളർത്തു നായ്ക്കളുടെ കുര കൊണ്ട് തന്നെയാണ്. തളർത്താനായിട്ടില്ല പിന്നെ യാ തകർക്കാൻ നോക്കുന്നത്.

(കടപ്പാട്: സോഷ്യൽ മീഡിയ)

shortlink

Related Articles

Post Your Comments

Related Articles


Back to top button