കെയ്റോ: ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് കൊലപാതകരഹസ്യം. കെയ്റോയിലാണ് സംഭവം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. ഈജിപ്ത് സ്വദേശിയായ ഭര്‍ത്താവാണ് പ്രതി. ഭാര്യയെ കാണാനില്ലെന്ന പരാതിയുടെ പുറത്ത് നടത്തിയ ചോദ്യം ചെയ്യലിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ പൊലീസിന് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ചൊവ്വാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്ന് ഭാര്യ വീട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി യ ശേഷം മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ഭര്‍ത്താവിന്റെ ലൈംഗിക അവയവത്തിന് ചെറുപ്പകാലം മുതല്‍ ഗുരുതര രോഗം ബാധിച്ചിട്ടുള്ളത് കൊണ്ടും ശസ്ത്രക്രിയ വേണ്ടതിനാലും ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചു. ഇതിൽ വഴക്കായതോടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പായതോടെ ആരുടെയും കണ്ണില്‍പ്പെടാതെ മൃതദേഹം വീടിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.
Post Your Comments