KeralaLatest NewsNewsIndia

പെട്രോൾ ഡീസൽ വില ജി.എസ്.ടിയിൽ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ സമ്മതിക്കുന്നില്ല: പണ്ഡിറ്റിന്റെ നിരീക്ഷണമിങ്ങനെ

കേരളവും ബീഹാറും പെട്രോൾ, ഡീസൽ വില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ് ഉണ്ടായതോടെ നിരവധി പേർ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തുണ്ട്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി പെട്രോൾ ഡീസൽ വില വർധനവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തുകയാണ് സന്തോഷ് പണ്ഡിറ്റ്. കേരളവും ബീഹാറും പെട്രോൾ, ഡീസൽ വില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളവും, എം.എൽ.എമാർക്ക് ശമ്പളവും, മറ്റു വികസനത്തിനും ഓരോ മാസവും സംസ്ഥാനത്തിന് ലഭിക്കുന്ന ഇത്രയും കോടികണക്കിന് രൂപ ടാക്സ് ആയി കിട്ടുന്നത് നിർണായകമാണെന്നും അതിനാൽ തന്നെ പെട്രോൾ, ഡീസൽ വില ഒരിക്കലും ജി.എസ്.ടിയുടെ പരിധിയിൽ വരില്ലെന്നും അദ്ദേഹം പറയുന്നു.

Also Read:ഖാലിസ്ഥാൻ തീവ്രവാദി ഭിന്ദ്രൻവാലയ്ക്ക് പ്രണാമം അര്‍പ്പിച്ച്‌ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്‍: പ്രതിഷേധം ശക്തം

അതേസമയം, ഇന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് കൂടിയത്. പുതുക്കിയ വില നിലവിൽ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 97.29 രൂ​പയും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക് പോസ്റ്റ് ഇങ്ങനെ:

പണ്ഡിറ്റിന്റെ Petrol, Diesel നിരീക്ഷണം
ഇന്നും Petrol, Diesel വിലയിൽ 30 പൈസയുടെ കുഞ്ഞു വർദ്ധനവ് ഉണ്ടായല്ലോ . ഇതോടെ 100 രൂപ വരെ ലിറ്റർ ആകുന്ന അവസ്ഥ വരാം . യഥാർത്ഥത്തിൽ വിലയുടെ മൂന്നിൽ രണ്ടു ഭാഗവും സംസ്ഥാനങ്ങളും , കേന്ദ്ര സർക്കാർ tax ആണ് . എന്നാൽ Diesel, Petrol വില GST യിൽ ഉൾപ്പെടുത്തിയാൽ ആവറേജ് 34 രൂപയുടെ സാധനം 50 രൂപയ്ക്കു നമ്മുക്ക് കിട്ടാം . പക്ഷെ കേരളം അടക്കം ചില സംസ്ഥാനങ്ങൾ ഇതിനെ GST യുടെ കീഴിൽ കൊണ്ട് വരുന്നത് സമ്മതിക്കുന്നില്ല . കാരണം സർക്കാർ ഉദ്യോഗാസ്ഥർക്കു ശമ്പളവും , MLA ശമ്പളം , മറ്റു വികസനത്തിനും ഓരോ മാസവും സംസ്ഥാനത്തിന് ലഭിക്കുന്ന ഇത്രയും കോടികണക്കിന് രൂപ tax ആയി കിട്ടുന്നത് നിർണായകം ആണ് . അതിനാൽ GST യിൽ ഇത് ഒരിക്കലും വരികയും ഇല്ല , ഒരിക്കലും ഇതിൻെറ വില കുറയുവാൻ പോകുന്നില്ല . അന്താരാഷ്‌ട്ര വിപണിയിൽ വില കൂടുമ്പോൾ ഇനിയും ഇതുപോലെ കൂടും . 1രൂപ കൂടിയാൽ നാം 3 roopa tax അടക്കം ആവറേജ് കൊടുക്കേണ്ടി വരും . അത്രേയുള്ളു . അതിനാൽ electric വാഹനങ്ങൾ വാങ്ങുകയോ , പരമാവധി അനാവശ്യ യാത്രകൾ കുറയ്ക്കുകയോ , ബസ് യാത്ര കൂട്ടുകയോ ഒക്കെ ചെയ്യേണ്ട അവസ്ഥയിലാണ് പലരും . എന്നാൽ വെളിച്ചെണ്ണ അടക്കം എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുന്നുണ്ട് .അതോടൊപ്പം ജീവനക്കാരുടെ ശമ്പളവും സർക്കാർ വര്ധിപ്പിക്കുണ്ട് . പോരെ ..

shortlink

Related Articles

Post Your Comments

Related Articles


Back to top button