Latest NewsKeralaNews

കൊടകര കുഴല്‍പ്പണ കേസ് : സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബിജെപി

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസിൽ കേരള പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ബിജെപിയെ പൊതുസമൂഹത്തിന് മുന്നില്‍ തോജോവധം ചെയ്യാനുള്ള ശ്രമമാണ് കേരളത്തില്‍ വ്യാപകമായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഒന്‍പത് വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് കുത്തിപ്പൊക്കി : ഇംഗ്ളണ്ട് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് 

കേരളത്തില്‍ ഇപ്പോള്‍ വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരേ സംസ്ഥാനവ്യാപകമായി ഈ മാസം പത്താം തീയതി മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“കേരളം എന്നൊരു ചെറിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണ്, എ സി പി വി. കെ. രാജു ഇടത് സഹയാത്രികനാണ്. ഇവരെയൊക്കെ നിയോഗിച്ച്‌ ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ്. പിണറായി വിജയന്‍ അടക്കമുള്ള ആളുകള്‍ തിരഞ്ഞെടുപ്പില്‍ ചെലവാക്കിയ പണത്തിന്റെ കണക്കുകള്‍ കൊണ്ടുവരട്ടെ “, എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഞങ്ങള്‍ എല്ലാ പണവും കൃത്യമായി രേഖയുള്ളവരാണ്. കൊടകരയിലേത് കുഴല്‍പ്പണമാണെങ്കില്‍ എന്തുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അന്വേഷണം ഏല്‍പ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ വക്താവ് ബി. ഗോപാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button