COVID 19NattuvarthaLatest NewsKeralaNews

കോവിഡ് മരണങ്ങളുടെ നിലവിലുള്ള നടപടിക്രമങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനവുമായി കേരള സര്‍ക്കാര്‍

ഇതേ തുടർന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരാവും ഇനി മരണകാരണം തീരുമാനിക്കുക

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ നിലവിലുള്ള നടപടി ക്രമങ്ങളിൽ മാറ്റം വരുത്താൻ കേരള സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കോവിഡ് മരണങ്ങള്‍ നിർണ്ണയിക്കുന്നത് സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ്. പുതിയ നടപടിക്രമങ്ങൾ പ്രകാരം 14 ജില്ലാതല സമിതികളാണ് കോവിഡ് മരണങ്ങൾ കണ്ടെത്തുക.

മരണത്തിന്റെ യഥാര്‍ത്ഥ കാരണം നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാര്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.ഇതേ തുടർന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരാവും ഇനി മരണകാരണം തീരുമാനിക്കുക. നിലവില്‍ ആരോഗ്യ വകുപ്പിനു കീഴിലുള്ള സമിതിയുടെ മാനദണ്ഡമാണ് അടിസ്ഥാനമാക്കിയിരുന്നത്.

അതേസമയം, കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും, ഓരോ മരണവും അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മാനദണ്ഡങ്ങൾ സര്‍ക്കാര്‍ ഇതുവരെ നിലനിര്‍ത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button