ന്യൂഡൽഹി: രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടാൻ ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം നൽകാൻ ഒരുങ്ങി ബിജെപി. വെന്റിലേറ്ററുകൾ ഉൾപ്പെടെയുളള അടിയന്തിര മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുളള പരിശീലനമാണ് നൽകുക. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
Read Also : ഹനുമാൻ ഭഗവാന് ഈ വഴിപാടുകൾ അർപ്പിച്ചാൽ ഫലം ഉടൻ
ജെ പി നദ്ദയുടെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരും യുവ, കിസാൻ, മഹിള, ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷ മോർച്ചകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. തുടർന്ന് ജെപി നദ്ദ ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ പാർട്ടി പ്രവർത്തകർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനവും യോഗത്തിൽ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. രാജ്യത്തെ കർഷകർക്ക് പോഷൻ അഭയാനിലൂടെ പരിശീലനം നൽകാൻ കിസാൻ മോർച്ചയോടും പോഷകാഹാരക്കുറവ് പരിഹരിക്കാൻ മഹിളാ മോർച്ചയ്ക്കും നിർദ്ദേശം നൽകിയതായും ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
Post Your Comments