Latest NewsNewsIndia

കോവിഡ് വൈറസ് ചോർന്നത് വുഹാൻ വൈറോളജി ലാബിൽ നിന്നും: പഠന റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത് ഇന്ത്യൻ ഗവേഷകർ

കോവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തിന് ബാഹ്യ ഇടപെടലുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നത് സംബന്ധിച്ചു നടത്തിയ ആദ്യ ശാസ്ത്രീയ പഠനവും ഇതായിരുന്നു

ന്യൂഡൽഹി: കോവിഡ് വൈറസ് ചോർന്നത് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്നാണെന്ന ‘ലാബ് ലീക്ക്’ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യയിൽ നിന്നുള്ള ഗവേഷകരെന്ന് റിപ്പോർട്ട്. ഡൽഹി ഐഐടിയിലെ കുസുമ സ്‌കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ ഗവേഷക സംഘമാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. ഗവേഷക സംഘം തയാറാക്കിയ 22 പേജുകളുള്ള പ്രബന്ധത്തിലാണ് ലാബ് ലീക്ക് സിദ്ധാന്തത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2020 ജനുവരി 31 നായിരുന്നു ഈ പഠനം പ്രസിദ്ധീകരിച്ചത്.

Read Also: മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പോലീസിനെ ഡിഎംകെ പ്രവര്‍ത്തകരും വക്കീലും കൈയ്യേറ്റം ചെയ്തു: കടുത്ത പ്രതിഷേധം 

എച്ച്ഐവി വൈറസും സാർസ്‌കോവ് 2 വൈറസും തമ്മിൽ ഏറെ സാമ്യമുണ്ടെന്നായിരുന്നു ഈ പഠനത്തിൽ പറഞ്ഞിരുന്നത്. എച്ച്ഐവിയിലേതിനു സമാനമായി സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ (ഗ്ലൈക്കോപ്രോട്ടീൻ) നാല് ‘കൂട്ടിച്ചേർക്കൽ’ കണ്ടെത്തിയെന്നും ഇത് സ്വാഭാവികമായി വൈറസുകളിൽ സംഭവിക്കുന്ന ജനിതക പരിവർത്തന പ്രക്രിയയല്ലെന്നും(മ്യൂട്ടേഷൻ) പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠന റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു.

പ്രസിദ്ധീകരണത്തിന് പിന്നാലെ പഠന റിപ്പോർട്ടിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ ഗവേഷകർ പ്രബന്ധം പിൻവലിച്ചു. കോവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തിന് ബാഹ്യ ഇടപെടലുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നത് സംബന്ധിച്ചു നടത്തിയ ആദ്യ ശാസ്ത്രീയ പഠനവും ഇതായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ലാബ് ലീക്ക് സിദ്ധാന്തം അസംഭവ്യമാണെന്നും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി യുഎസ് ചമച്ച വാർത്തയാണിതെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

Read Also: സ്കൂൾ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന വിലയിരുത്തൽ സൂചികയിൽ കേരളം മുൻപന്തിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button