
ബറേലി: യുപിയിലെ ബറേലിയില്‍ 19 കാരിയായ ദളിത് പെൺകുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. മെയ് 31ന് ബറേലി നഗരത്തിലെ ഇസത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്.
പെൺകുട്ടിയെ സുഹൃത്തുക്കളായ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ പെൺകുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. പീഡനവിവരം പെണ്‍കുട്ടി ആദ്യം വീട്ടില്‍ പറഞ്ഞില്ല. പിന്നീട് സഹോദരിയോട് വിവരം അറിയിക്കുകയുണ്ടായി. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ പൊലീസ് പിടികൂടി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇസത്‌നഗർ പൊലീസ് പറഞ്ഞു.
Post Your Comments