ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഇന്ന് ഇക്വഡോറിനെ നേരിട്ട ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച പന്തടക്കത്തോടെ കളിച്ച ബ്രസീൽ ഇക്വഡോറിനെതിരെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. ലഭിച്ച അവസരങ്ങൾ മുതലെടുത്തിരുന്നെങ്കിൽ വലിയ വിജയം നേടാൻ അവർക്കായേനെ. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ന് രണ്ടു ഗോളും പിറന്നത്.
65-ാം മിനിറ്റിൽ റിച്ചാർലിസൺ ബ്രസീലിനായി ലീഡ് നേടി. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് സൂപ്പർതാരം നെയ്മർ രണ്ടാം ഗോളും നേടി. നെയ്മറിന്റെ ആദ്യ പെനാൽറ്റി ഗോളിയുടെ കൈയിൽ എത്തിയിരുന്നു എങ്കിലും വാർ പരിശോധനയിൽ വീണ്ടും പെനാൽറ്റി എടുക്കാൻ റഫറി വിധിക്കുകയായിരുന്നു.
Read Also:- യൂറോ കപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം
പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച നെയ്മർ ബ്രസീലിനായി രണ്ടാം ഗോളും നേടി. ബ്രസീൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും വിജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള അർജന്റീനയെക്കാൾ നാലു പോയിന്റ് ലീഡ് ബ്രസീലിനുണ്ട്.
Post Your Comments