ലണ്ടൻ: ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസിന് നന്ദി അറിയിച്ച് ക്ലബ് അധികൃതർ. ഡാനി ഈ സീസൺ അവസാനിച്ചതോടെ ടോട്ടൻഹാം വിട്ടിരുന്നു. ക്ലബുമായുള്ള കരാർ അവസാനിച്ചതോടെയാണ് ഡാനി റോസ് ടോട്ടൻഹാം വിട്ടത്. 30കാരനായ താരം 2007 മുതൽ ടോട്ടൻഹാം ക്ലബിലുണ്ട്. എന്നാൽ അവസാന രണ്ടു സീസണുകളിലായി ക്ലബിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഒടുവിൽ ലോണിൽ പോകേണ്ടതായ സാഹചര്യവുമുണ്ടായി.
ഇരുന്നൂറോളം മത്സരങ്ങൾ ഡാനി റോസ് ടോട്ടൻഹാമിനായി കളിച്ചു. ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ ഉൾപ്പെടെ ടീമിൽ നിറസാന്നിദ്ധ്യമായിരുന്നു ഡാനി റോസ്. അതേസമയം ടോട്ടൻഹാമിന്റെ ഗോൾ കീപ്പർ ഗസ്സനിഗയും ക്ലബ് വിട്ടു. ഇംഗ്ലണ്ട് കീപ്പർ ജോ ഹാർട്ടിന്റെ വരവോടുകൂടി ടീമിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്. ടോട്ടൻഹാമിനായി 37 മത്സരങ്ങൾ ഗസ്സനിഗ കളിച്ചിട്ടുണ്ട്.
Read Also:- ലോകകപ്പ് യോഗ്യത മത്സരം: ബ്രസീലിന് തകർപ്പൻ ജയം
അതേസമയം, നേരത്തെ ക്ലബ് വിട്ട ഹാരി കെയ്ൻ ടോട്ടൻഹാമുമായി പുതിയ കരാർ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ്. കെയ്നിന് വേതനം കൂട്ടി നൽകികൊണ്ട് ക്ലബിൽ നിലനിർത്താനുള്ള തീരുമാനത്തിലായിരുന്നു ടോട്ടൻഹാം ഉടമകൾ. എന്നാൽ ക്ലബുമായി ഒരു കരാർ ചർച്ചയ്ക്കും ഇല്ലെന്നും ഇനി ക്ലബിൽ തുടരില്ലെന്നും ഹാരി കെയ്ൻ വ്യക്തമാക്കി. താരത്തിന് ഇനിയും ടോട്ടൻഹാമിൽ രണ്ടു വർഷത്തിലേറെ കരാർ ബാക്കിയുണ്ട്.
Post Your Comments