Onam Food 2020CricketLatest NewsSports

ഹാരി കെയ്നിനെ റാഞ്ചാൻ സിറ്റി: ഇത്തിഹാദിൽ എത്തുന്നത് റെക്കോർഡ് തുകയ്ക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്നിനെ സ്വന്തമാക്കാൻ വൻ തുക ഓഫർ ചെയ്ത് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. നിലവിൽ ടോട്ടനത്തിനായി കളിക്കുന്ന കെയ്നിനെ ഈ സീസണിൽ തന്നെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് സിറ്റിയുടെ നീക്കം. കെയ്നിനെ സിറ്റിക്ക് വിട്ടുകൊടുക്കാൻ ടോട്ടനം സമ്മതം മൂളിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മികച്ച ഫോമിലുള്ള ഹാരി കെയ്നിനുവേണ്ടി സിറ്റിക്ക് പുറമെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ട്. എന്നാൽ കെയ്നിനായി 1636 കൂടി രൂപയാണ് സിറ്റി ചെലവിടാൻ ഒരുങ്ങുന്നത്. കരാറിൽ സൂപ്പർ താരം ഒപ്പുവെച്ചാൽ താരകൈമാറ്റ വിപണിയിലെ റെക്കോർഡ് തുകയായി ഇതുമാറും.

Read Also:- ഒടുവിൽ ബിസിസിഐ വഴങ്ങി: ലങ്കയിൽ നിന്ന് രണ്ട് സൂപ്പർതാരങ്ങൾ ഇംഗ്ലണ്ടിലേക്ക്

ടോട്ടനത്തിനായി 2020-21 സീസണിൽ 49 മത്സരങ്ങളിൽ 33 ഗോളുകൾ കെയ്ൻ അടിച്ചുകൂട്ടിയിരുന്നു. പതിനേഴ് അസിസ്റ്റുകളും താരം സ്വന്തം പേരിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി യൂറോ കപ്പിലും കെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കുകയും ടൂർണമെന്റിൽ നാലു ഗോളുകൾ നേടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button