കോഴിക്കോട്: സ്വവര്‍ഗാനുരാഗ സമൂഹത്തിന് ആശംസയര്‍പ്പിച്ച് ഫേയ്‌സ്‌ബുക്ക് പോസ്റ്റിട്ടു. വിമര്‍ശനം വന്നതോടെ പോസ്റ്റ് പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണക്കുന്നത് ഇസ്ലാമിക ചട്ടപ്രകാരം മതവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഏറെയും വന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിക്കപ്പെട്ടത്. ജൂണ്‍ എല്‍.ജി.ബി.ടി മാസമായി ആഘോഷിക്കവയൊണ് എം.കെ മുനീര്‍ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പിന്തുണയറിയിച്ചത് . പോസ്റ്റ് എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഉള്‍പ്പെടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
‘നിങ്ങളുടെ ലൈംഗിക സ്വത്വത്തില്‍ അഭിമാനിക്കുhttp://
View this post on Instagram
ക, നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തിരഞ്ഞെടുപ്പുകള്‍ അഭിമാനപൂര്‍വം നടത്തുക എന്ന സന്ദേശമാണ് മുനീര്‍ സാഹിബ് പോസ്റ്റില്‍ എല്‍.ജി.ബി.ടി സ്വത്വങ്ങള്‍ അവകാശപ്പെടുന്ന സമൂഹത്തിന് നല്‍കുന്നത്. ഇങ്ങനെയൊരു സന്ദേശം നല്‍കുന്നതിന്റെ അര്‍ത്ഥം താങ്കള്‍ പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ നടക്കുന്ന സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെ അംഗീകരിക്കുന്നു എന്നും അത്തരം ബന്ധങ്ങളെ അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കാനും പുലര്‍ത്താനും സ്വവര്‍ഗ ലൈംഗിക താല്‍പര്യങ്ങള്‍ ഉള്ളവരോട് ആഹ്വാനം ചെയ്യുന്നും എന്നും ആണല്ലോ. എങ്കില്‍, സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്നുള്ള ഇസ്ലാമിക അധ്യാപനത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു? ഇസ്ലാമിക ധാര്‍മികത കാലഹരണപ്പെട്ടതാണെന്നോ പരിഷ്‌കരിക്കപ്പെടണമെന്നോ പുനര്‍വായിക്കപ്പെടണമെന്നോ ഒക്കെ താങ്കള്‍ വിചാരിക്കുന്നുണ്ടോ എന്ന് വ്യക്തമായി അറിയാന്‍ താല്‍പര്യമുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചല്ല, ഗെയ്/ലെസ്ബിയന്‍/ബൈസെക്ഷ്വല്‍ ലൈംഗിക ബന്ധങ്ങളെ കുറിച്ചാണ് ചോദ്യം’- ഇതാണ് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്ന്.
Post Your Comments