തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ അംഗബലം കുറവാണെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പ്രതിപക്ഷമാണിതെന്ന് പിണറായി സർക്കാരിന് പെട്ടെന്ന് മനസിലായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരാഴ്ച കൊണ്ട് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന വിഷയം കൊണ്ടും അതിന്റെ വ്യാപ്തി കൊണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സംയമനം പാലിച്ച് തങ്ങള്‍ ജനങ്ങളോടൊപ്പം നിന്നുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. 41 എം എല്‍ എമാര്‍ മാത്രമുള്ള പ്രതിപക്ഷം ദുര്‍ബലമാണെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
‘കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലുള്ള തങ്ങളുടെ എല്ലാം അംഗങ്ങള്‍ക്കും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയങ്ങള്‍ക്കനുസരിച്ചാകും സമീപനങ്ങള്‍. തീരദേശ മേഖലയുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പരിപൂര്‍ണ്ണമായ അവഗണനയാണ് ഉണ്ടായത്. അപ്പോള്‍ അന്ന് അക്കാര്യത്തില്‍ വാക്കൗട്ട് ചെയ്തു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തങ്ങള്‍ പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിച്ചതെങ്കിലും അത് സാധിച്ചില്ല. എന്നാലും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചു’- വിഡി സതീശന്‍ വ്യക്തമാക്കി
Read Also: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം; കെഎസ്ആർടിസി ഇനി കേരളത്തിന്റേത് മാത്രം
കൂടാതെ കോൺഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിച്ച് തിരിച്ചുവരുമെന്നും തിരഞ്ഞെടുപ്പിലെ പരാജയം എന്നത് ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments