Latest NewsNewsIndia

കേന്ദ്രം കണ്ണുരുട്ടി; ആർ.എസ്.എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റർ പുനഃസ്ഥാപിച്ചു

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ ബ്ലൂ ടിക്കാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്

ന്യൂഡൽഹി: ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റർ പുന:സ്ഥാപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ ബ്ലൂ ടിക്കാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചത്. ആർഎസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കുകളും ട്വിറ്റർ നീക്കം ചെയ്തിരുന്നു.

Read Also: ബിജെപിയുടെ നേതാക്കൾക്ക് വിലക്ക്: തേയില ഉൾപ്പെടെയുള്ള സാധനങ്ങൾ കൊടുക്കരുത്, കടകൾക്ക് നിർദ്ദേശം

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്നും ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റർ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ നയമെന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്.

അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്നായിരുന്നു ആർഎസ്എസ് നേതാക്കൾ പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്: ഹാജരാകണമെന്നാവശ്യപ്പെട്ട് നടി ലീന മരിയാ പോളിന് നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button